Skip to main content

വിഭ്യാഭ്യാസ ധനസഹായം

കോട്ടയം: കർഷകത്തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായവരുടെ കുട്ടികളിൽ 2022-2023 അദ്ധ്യയനവർഷത്തിൽ എസ്.എസ്.എൽസി./ടി.എച്ച്.എസ്.എൽ.സി /പ്ലസ് ടു/വി.എച്ച്.എസ്.ഇ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവർക്ക് ധനസഹായം നൽകാൻ അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി./ ടി.എച്ച്.എസ്.എൽ.സി. പരീക്ഷയിൽ 80 ശതമാനവും പ്ലസ്ടു/വി.എച്ച്.എസ്.ഇ. പരീക്ഷയിൽ 90 ശതമാനവും മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗത്തിന് മാർക്ക് മാനദണ്ഡത്തിൽ അഞ്ച് ശതമാനം ഇളവുണ്ട്.  സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിൽ പഠിച്ച് ആദ്യ അവസരത്തിൽ വിജയിച്ചവരാകണം.  പരീക്ഷാ തീയതിക്ക് തൊട്ട് മുൻപുള്ള മാസം അംഗം 12 മാസക്കാലത്തെ അംഗത്വം പൂർത്തികരിക്കണം. അംഗത്തിന് 24 മാസത്തിൽ കൂടുതൽ കുടിശിക ഉണ്ടായിരിക്കരുത്. അപേക്ഷകൾ ജൂലൈ 20 ന്  വൈകിട്ട് അഞ്ചിനകം ജില്ലാ ഓഫീസിൽ  നൽകണം. അപ്പീൽ അപേക്ഷകൾ ജൂലൈ 31 വരെ ചീഫ് എക്‌സിക്യൂട്ടീവ്  ഓഫീസിൽ സ്വീകരിക്കും.  അപേക്ഷാഫോം www.agriworkersfund.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. വിശദവിവരത്തിന് ഫോൺ: 0481 2585604

date