Skip to main content
ആധുനിക നിലവാരത്തിൽ നവീകരിച്ച കുടയംപടി -പരിപ്പ് റോഡിന്റെ അയ്മനം ഭാഗത്തെ ആകാശദൃശ്യം

ഏറ്റുമാനൂർ മണ്ഡലത്തിലെ മൂന്നു റോഡുകൾ നാളെ (ജൂൺ 14) നാടിനു സമർപ്പിക്കും

കോട്ടയം: ആധുനിക നിലവാരത്തിൽ നവീകരിച്ച കുടയംപടി -പരിപ്പ് , അമ്പാടി - ചാമത്തറ , തിരുവാറ്റ - കല്ലുമട റോഡുകളുടെ ഉദ്ഘാടനം നാളെ (ജൂൺ 14) വൈകിട്ട് നാലിന് നടക്കും. കുടയംപടി എസ്.എൻ. ഡി.പി. ഹാളിൽ നടക്കുന്ന ചടങ്ങിൽ സഹകരണ - രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ.  വാസവൻ ഉദ്ഘാടനം നിർവഹിക്കും. അയ്മനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി അധ്യക്ഷയാകും. തോമസ് ചാഴികാടൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു,  ജനപ്രതിനിധികൾ, സാമൂഹിക- സാംസ്ക്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും

date