Skip to main content

സ്പോര്‍ട്സ് മാനേജ്മെന്റ്, സ്പോര്‍ട്സ് എഞ്ചനീയറിംഗ്, സ്പോര്‍ട്സ് സൈക്കോളജി കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാരിന്റെ നൈപ്യുണ്യ വികസന മിഷനായ കേരളാ അക്കാഡമി ഫോര്‍ സ്‌ക്കില്‍സ് എക്സലന്‍സിന്റെ (കെയ്സ്) അക്രഡിറ്റേഷനോടു കൂടി സ്പോര്‍ട്സ് മാനേജ്മെന്റ്, സ്പോര്‍ട്സ് എഞ്ചനീയറിംഗ് ഗവേഷണ പരിശീലന സ്ഥാപനമായ സ്പോര്‍ട്സ് ആന്‍ഡ് മാനേജ്മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ് എം ആര്‍ ഐ) നടത്തുന്ന തൊഴിലധിഷ്ഠിത സ്പോര്‍ട്സ് മാനേജ്മെന്റ്, സ്പോര്‍ട്സ് എഞ്ചനീയറിംഗ്, സ്പോര്‍ട്സ് സൈക്കോളജി, സ്പോര്‍ട്സ് ഫെസിലിറ്റി മാനേജ്മെന്റ് കോഴ്സുകളിലേയ്ക്ക് അഡ്മിഷന് അപേക്ഷ ക്ഷണിക്കുന്നു.

പ്ലസ്ടു, ബിരുദം, എഞ്ചനീയറിംഗ്, എം ബി എ എന്നിവ പൂര്‍ത്തിയാക്കിയവര്‍ക്ക് വിവിധ കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം. സ്പോര്‍ട്സ് ഏജന്റ്, ക്ലബ് മാനേജര്‍, ലീഗ് മാനേജര്‍, സ്പോര്‍ട്സ് അനലിസ്റ്റ്, സ്‌ക്കൗട്ട്, സ്പോര്‍ട്സ് ഡെവലപ്മെന്റ് ഓഫീസര്‍, സ്പോര്‍ട്സ് എഞ്ചനീയര്‍, സ്പോര്‍ട്സ് ഫെസിലിറ്റി മാനേജര്‍, സ്പോര്‍ട്സ് സൈക്കോളജിസ്റ്റ്, ഫിറ്റ്‌നസ് കോച്ച്‌ എന്നിങ്ങനെ സ്പോര്‍ട്സ് അനുബന്ധിയായ വിവിധ കരിയറുകള്‍ക്കുള്ള പരിശീലനം ഈ കോഴ്സുകളില്‍ നിന്നും ലഭിക്കും. ക്ലാസുകള്‍ ജൂലൈയില്‍ ആരംഭിക്കും.

ഫോൺ: 8891675259, 9746868505, 7902633145. വെബ്‌സൈറ്റ്

date