Skip to main content
മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ ഒമ്പതുങ്ങൽ നെൽപാടത്ത് തൊഴിലുറപ്പ് പദ്ധതിയിലൂടെ തോടുകൾ കയർഭൂവസ്ത്രമണിയിച്ചു

കയർഭൂവസ്ത്രമണിഞ്ഞ് ഒമ്പതുങ്ങൽ നെൽപ്പാടത്തെ തോടുകൾ

മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ ഒമ്പതുങ്ങൽ നെൽപാടത്ത് തൊഴിലുറപ്പ് പദ്ധതിയിലൂടെ തോടുകൾ കയർഭൂവസ്ത്രമണിയിച്ചു. രണ്ടു പതിറ്റാണ്ടിലേറെയായി ഉപയോഗശൂന്യമായി കിടന്നിരുന്ന തോട് ഇതോടെ ഉപയോഗ യോഗ്യമായി. ഒമ്പതുങ്ങൽ നെൽപാടത്തെ നിരവധി ഏക്കർ കൃഷി സ്ഥലത്തേക്കുള്ള ജല ലഭ്യതയാണ് ഇതോടെ തുറന്നു കിട്ടിയത്.

11 ദിവസങ്ങളിലായി 480 തൊഴിൽദിനം കൊണ്ടാണ്

തോട് വീണ്ടെടുത്ത് കയർ ഭൂവസ്ത്രം ഇട്ടത്. 500 മീറ്റർ ദൈർഘ്യമുള്ള തോട് പഴയ തോടുമായി കൂട്ടി ചേർത്തു.

നിലച്ചുപോയ നീർച്ചാലുകളിലെ ഒഴുക്കുകൾ പുനർജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ വീണ്ടെടുപ്പ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

പഞ്ചായത്തംഗം സുമേഷ് മൂത്തമ്പാടൻ അദ്ധ്യക്ഷനായ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് അശ്വതി വിബി ഉദ്ഘാടനവും "വീണ്ടെടുപ്പ്"പ്രഖ്യാപനവും നടത്തി. വികസന സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർപേഴ്സൺ സനല ഉണ്ണികൃഷ്ണൻ, കൃഷി ഓഫീസർ എം പി ഉണ്ണികൃഷ്ണൻ എന്നിവർ മുഖ്യാഥിതികളായി. വിവിധ ജനപ്രതിനിധികളും തൊഴിലുറപ്പ് തൊഴിലാളികളും പരിപാടിയിൽ പങ്കെടുത്തു.

date