Skip to main content
 ആന്തൂർ നഗര പ്രാഥമികാരോഗ്യ കേന്ദ്രം എം.വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

ആന്തൂർ നഗരപ്രഥമികാരോഗ്യ കേന്ദ്രം  ഉദ്ഘാടനം ചെയ്തു

ജില്ലയിലെ എട്ടാമത്തെ അർബൻ പ്രൈമറി ഹെൽത്ത് സെൻറർ ആന്തൂർ നഗര പ്രാഥമികാരോഗ്യ കേന്ദ്രം എം.വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ അധ്യക്ഷനായി. ആന്തൂർ നഗരസഭയിലെ ബക്കളത്താണ് പുതിയ നഗരപ്രാഥമികാരോഗ്യ കേന്ദ്രം പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.
തെരഞ്ഞെടുക്കപ്പെട്ട നഗരസഭകളുടെ സജീവ പങ്കാളിത്തത്തോടെ നഗരപ്രദേശങ്ങളിലുള്ള ജനങ്ങളുടെ മെച്ചപ്പെട്ട ആരോഗ്യം ഉറപ്പു വരുത്തുന്നതിനും ജനങ്ങളിൽ ആരോഗ്യ അവബോധം വളർത്തുന്നതിനുമാണ് നഗരപ്രഥമികാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. 2819.12 ചതുരശ്ര വിസ്തീർണമുള്ള നഗരസഭയുടെ സ്വന്തം കെട്ടിടം 30 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ചു. ദേശീയ നഗരാരോഗ്യ ദൗത്യം 17.16 ലക്ഷം രൂപ ചിലവഴിച്ചു ഉപകരണങ്ങൾ, ഫർണിച്ചർ എന്നിവ ലഭ്യമാക്കി. കൂടാതെ വാർഷികാടിസ്ഥാനത്തിൽ 10 ലക്ഷം രൂപയുടെ മരുന്നുകളും ലഭ്യമാക്കും. ഇതിനു പുറമെ സ്ഥാപനത്തിലേക്ക് ഡോക്ടർ, സ്റ്റാഫ് നഴ്‌സ്, ഫാർമസിസ്റ്റ്, ലാബ് ടെക്‌നീഷ്യൻ, ജെ.പി.എച്ച്.എൻ, സപ്പോർട്ടിഗ് സ്റ്റാഫ് ഉൾപ്പെടെയുള്ള ജീവനക്കാരെയും നിയോഗിച്ചു.
ജില്ലയിൽ കണ്ണൂർ കോർപറേഷനിലും തലശ്ശേരി, പാനൂർ, കൂത്തുപറമ്പ്, മട്ടന്നൂർ, തളിപ്പറമ്പ്, പയ്യന്നൂർ മുനിസിപ്പാലിറ്റികളിലായി ഏഴ് നഗര
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ പ്രവർത്തിച്ചുവരുന്നു.
ജില്ലാ ആർദ്രം നോഡൽ ഓഫീസർ ഡോ. സച്ചിൻ കെ. സി റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ മുഹമ്മദ് കുഞ്ഞി, വാർഡ് കൗൺസിലർ പി. വത്സല, ആന്തൂർ നഗരസഭ മുൻ ചെയർപേഴ്സൺ പി.കെ ശ്യാമള ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.

ആന്തൂർ നഗര പ്രാഥമികആരോഗ്യ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന സേവനങ്ങൾ

* ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് ആറ് മണി വരെ ഒ.പി. പരിശോധനയും ചികിത്സയും
* ഡോക്ടർ ഒഴികെയുള്ള സേവനം രാവിലെ എട്ട് മുതൽ ഉണ്ടാകും
*ഗർഭിണികൾക്കുള്ള പരിശോധനയും സേവനവും
*എല്ലാ ബുധനാഴ്ചയും രോഗപ്രതിരോധ കുത്തിവെയ്പുകൾ
*ഗർഭനിരോധന ഉപാധികളുടെ വിതരണം
*ആരോഗ്യവിദ്യാഭ്യാസ ക്ലാസുകൾ
*രോഗപ്രതിരോധ പ്രവർത്തനം
*ജീവിതശൈലിരോഗ നിർണയവുംചികിത്സയും
*ലബോറട്ടറി സേവനം രാവിലെ എട്ട് മുതൽ വൈകീട്ട് നാല് മണി വരെ
*ഫാർമസി സേവനം രാവിലെ എട്ടു മുതൽ
*ദേശീയ ആരോഗ്യ പരിപാടികളുടെ നടത്തിപ്പ്
*ഉഷസ്സ് മെഡിക്കൽ ക്യാമ്പുകൾ
*എല്ലാ ആശുപത്രി സേവനങ്ങളും തികച്ചും സൗജന്യം

date