Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 12-06-2023

ജില്ലാ വികസന സമിതി യോഗം

ജില്ലാ വികസന സമിതി യോഗം ജൂൺ 24ന് രാവിലെ 11 മണിക്ക് ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേരും.

അപേക്ഷ ക്ഷണിച്ചു

രാജ്മോഹൻ ഉണ്ണിത്താൻ എം പിയുടെ പ്രാദേശിക വികസന നിധിയിൻ നിന്നും കാങ്കോൽ-ആലപ്പടമ്പ ഗ്രാമ പഞ്ചായത്ത് പരിധിയിലെ ഭിന്നശേഷിയുള്ള ഒരാൾക്ക് സൈഡ് വീലോടു കൂടിയ സ്‌കൂട്ടർ നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. 40 ശതമാനമോ അതിൽ കുടുതലോ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം. എഴുതി തയ്യാറാക്കിയ അപേക്ഷ, ഭിന്നശേക്ഷി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, റേഷൻകാർഡ്, ആധാർ കാർഡ്, എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം കണ്ണൂർ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ജൂൺ 17ന് വൈകീട്ട് അഞ്ച് മണിക്കകം സമർപ്പിക്കണം. ഫോൺ: 8281999015.

കെൽട്രോണിൽ കോഴ്‌സുകൾ

കെൽട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററിൽ തുടങ്ങുന്ന പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിറ്റിക്സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്വെയർ ആന്റ് നെറ്റ്വർക്ക്  മെയിന്റനൻസ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്നോളജീസ്, അനിമേഷൻ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഫോൺ: 0460 2205474, 0460 2954252.

ഡിഗ്രി, പി ജി പ്രവേശനം

ഐഎച്ച്ആർഡിയുടെ കീഴിലെ ചീമേനി അപ്ലൈഡ് സയൻസ് കോളേജ് പള്ളിപ്പാറയിൽ  ഒന്നാം വർഷ എം കോം ഫിനാൻസ്, എം എസ്സി കമ്പ്യൂട്ടർ സയൻസ് കോഴ്സുകളിൽ കോളേജ് നേരിട്ട് പ്രവേശനം നടത്തുന്ന സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് സി/ എസ് ടി/ ഒ ഇ സി/ ഒ ബി സി(എച്ച്) എന്നീ വിഭാഗങ്ങൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും.
ഒന്നാം വർഷ ബി കോം വിത്ത് കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ബി കോം കോ-ഓപ്പറേഷൻ, ബി എസ് സി കമ്പ്യൂട്ടർ സയൻസ്  കോഴ്സുകളിൽ കോളേജ് നേരിട്ട് പ്രവേശനം നടത്തുന്ന സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി ബിരുദ പ്രവേശനത്തിന് ഓൺലൈനായി രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അതിന്റെ പ്രിന്റൗട്ട് സഹിതം കോളേജിൽ നേരിട്ട് അപേക്ഷ നൽകണം.  ഓൺലൈനായി  tthp:/www.ihrdadmission.org വഴി അപേക്ഷിക്കാം. ഫോൺ: 8547005052, 9447596129.

ദർഘാസ്

കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിലെ ഹോസ്റ്റലുകളിലെ കേടായ വാട്ടർ ക്ലോസറ്റുകൾ മാറ്റി സ്ഥാപിക്കുന്നതിന് താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ജൂലൈ അഞ്ചിന് ഉച്ചക്ക് രണ്ട് മണി വരെ ദർഘാസ് സ്വീകരിക്കും. കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിങ് ഡിപ്പാർട്ട്മെന്റിലെ പ്രൊഡക്ഷൻ എഞ്ചിനീയറിങ് ലാബിലെ പൊട്ടിയ ടൈലുകൾ മാറ്റി പുതിയ ടൈലുകൾ സ്ഥാപിക്കുന്നതിന് താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു.  ജൂൺ 29ന് വൈകിട്ട് നാല് മണി വരെ ദർഘാസ് സ്വീകരിക്കും.  ഫോൺ: 0497 2780226.

ക്വട്ടേഷൻ

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പട്ടുവം കയ്യംതടത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ ആവശ്യത്തിലേക്കായി ഏഴ് സീറ്റ് വാഹനം ലഭ്യമാക്കുന്നതിന് വാഹന ഉടമകൾ/ ഡ്രൈവർമാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ജൂൺ 19ന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0460 2996794.

date