Skip to main content

മാലിന്യമുക്ത നവകേരളം; ക്യാമ്പയിൻ ജില്ലാ സെക്രട്ടേറിയറ്റ് അവലോകന യോഗം ചേർന്നു

കോട്ടയം: മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോണിന്റെ നേതൃത്വത്തിൽ ജില്ലാ ക്യാമ്പയിൻ സെക്രട്ടേറിയറ്റ് അവലോകന യോഗം ചേർന്നു. ഓൺലൈനായി ചേർന്ന യോഗത്തിൽ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ നടന്ന സവിശേഷ പ്രവർത്തനങ്ങൾ, മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന തദ്ദേശസ്ഥാപനങ്ങൾ, ക്യാമ്പയിൻ നേരിടുന്ന വെല്ലുവിളികൾ എന്നിവ ചർച്ച ചെയ്തു.  ഗ്രാമപഞ്ചായത്ത് വാർഡ് തലത്തിൽ പൊതു ജനപ്രാതിനിധ്യം ഉറപ്പാക്കി ക്യാമ്പയിൻ കൂടുതൽ ജനകീയമാക്കി മാറ്റുക തുടങ്ങിയ കാര്യങ്ങളും യോഗത്തിൽ ചർച്ചയായി. ക്യാമ്പയിന്റെ ഭാഗമായി ഇന്ന്് (ജൂൺ 14) ഏറ്റുമാനൂർ ചൈതന്യ പാസ്റ്ററൽ സെന്റർ ഹാളിൽ സോഷ്യൽ ഓഡിറ്റ് ടീമിന്റെ പരിശീലന യോഗം ചേരും. ജില്ലാതലത്തിൽ പരിശീലനം നേടുന്നവരുടെ നേതൃത്വത്തിൽ ബ്ലോക്കുതല പരിശീലനം സംഘടിപ്പിക്കും. ക്യാമ്പയിനോടനുബന്ധിച്ച് ഏറ്റുമാനൂർ നിയോജക മണ്ഡലത്തിന്റെ മാതൃകയിൽ ജില്ലയിലെ മറ്റു നിയോജകമണ്ഡലങ്ങളിലും മോണിറ്ററിംഗ് കമ്മറ്റി രൂപീകരിച്ചു ക്യാമ്പയിൻ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകാൻ യോഗത്തിൽ തീരുമാനമായി

date