Skip to main content

ഹെൽത്തി കിഡ്‌സിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ജൂൺ 15)

ഹെൽത്തി കിഡ്‌സ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ജൂൺ 15) പൊതുവിദ്യാഭാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതോടൊപ്പം ആരോഗ്യ - മാനസിക - സാംസ്കാരിക വികാസത്തിന്റെ കേന്ദ്രങ്ങളാക്കി വികസിപ്പിക്കുക കൂടിയാണ് സർക്കാരിന്റെ ലക്ഷ്യം. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന പ്രൈമറി സ്കൂൾ വിദ്യാർത്ഥികളുടെ സമഗ്രമായ കായിക പരിപോഷണത്തിനും കായിക സാക്ഷരത ഉറപ്പുവരുത്തുന്നതിനുമായി പൊതു വിദ്യാഭ്യാസ വകുപ്പിനുവേണ്ടി എസ്.സി.ഇ.ആർ.ടി. വികസിപ്പിച്ച പദ്ധതിയാണ്  “ഹെൽത്തി കിഡ്സ്. കായിക യുവജനകാര്യ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി  നടപ്പിലാക്കുന്നത്. പാറശാല ഗവണ്മെന്റ്  ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ കായിക വകുപ്പു മന്ത്രി വി. അബ്ദു റഹ്മാൻ അധ്യക്ഷനാകും.

date