Skip to main content

മോശം കാലാവസ്ഥ: മത്സ്യബന്ധനം പാടില്ല

ഇന്ന് (ജൂൺ 14) മുതൽ ജൂൺ 18 വരെ കേരള -കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ  മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രതാ നിർദേശം

ഇന്ന് (ജൂൺ 14) മുതൽ ജൂൺ 18 വരെ ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്നാട് തീരം അതിനോട് ചേർന്നുള്ള കോമോറിൻ പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
 
അറബിക്കടൽ
 
വടക്കു കിഴക്കൻ അറബിക്കടലിൽ മണിക്കൂറിൽ 145 മുതൽ 155 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 170 കിലോമീറ്റർ വരെ വേഗതയിലും അതിശക്തമായ കാറ്റിന്  സാധ്യത. ഈ കാറ്റിന്റെ വേഗത ജൂൺ 15 ന് മണിക്കൂറിൽ 125 മുതൽ 135  കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിലും കുറയാൻ സാധ്യത. ജൂൺ 16 ന് രാവിലെ കാറ്റിന്റെ ശക്തികുറഞ്ഞു മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും  ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും ആകാൻ സാധ്യത.

മധ്യകിഴക്കൻ അറബിക്കടലിൽ മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ അതിശക്തമായ കാറ്റിന്  സാധ്യത. ഈ കാറ്റിന്റെ വേഗത ജൂൺ 15 ന് രാവിലെ  മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും ആകാൻ സാധ്യത.
മധ്യ പടിഞ്ഞാറൻ, വടക്ക് പടിഞ്ഞാറൻ അറബിക്കടലിലോട് ചേർന്നുള്ള പ്രദേശങ്ങൾ* എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55  കിലോമീറ്റർ വരെയും  ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. സൗരാഷ്ട്ര തീരം, കച്ച് തീരം, ഗൾഫ്  ഓഫ് കച്ച് എന്നിവിടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത.
പോർബന്ദർ, ദേവഭൂമി ദ്വാരക ജില്ലകളുടെ തീരപ്രദേശങ്ങളിൽ ജൂൺ 14 ന് മണിക്കൂറിൽ 65 മുതൽ 75  കിലോമീറ്റർ വരെയും  ചില അവസരങ്ങളിൽ മണിക്കൂറിൽ 85 കിലോമീറ്റർ വരെയും ശക്തമായ കാറ്റിന് സാധ്യത.
കച്ച് , പോർബന്ദർ, ദേവഭൂമി ദ്വാരക, ജാംനഗർ, രാജ്‌കോർട്, ജുനഗർഹ്, മോർബി  ജില്ലകളിൽ ജൂൺ 15 ന്  മണിക്കൂറിൽ 125 മുതൽ 135 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗതയിലും അതിശക്തമായ കാറ്റിന്  സാധ്യത.
കച്ച്, സൗരാഷ്ട്ര തീരങ്ങളിൽ ജൂൺ 16 ന് രാവിലെയോടുകൂടി  കാറ്റിന്റെ ശക്തികുറഞ്ഞു മണിക്കൂറിൽ 85 മുതൽ 95 കിലോമീറ്റർ വരെയും  ചില അവസരങ്ങളിൽ മണിക്കൂറിൽ 105 കിലോമീറ്റർ വരെയും ആകാൻ സാധ്യത. ജൂൺ 16 ന് ഉച്ചയോടുകൂടി ഇതിന്റെ വേഗത മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും  ചില അവസരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വരെയും കാറ്റിന് വേഗത കുറയാൻ സാധ്യത.
മേൽ പറയാത്ത സൗരാഷ്ട്ര തീരതുള്ള ജില്ലകളിൽ ജൂൺ 14 നും ജൂൺ 15 നും മണിക്കൂറിൽ 55 മുതൽ 65  കിലോമീറ്റർ വരെയും  ചില അവസരങ്ങളിൽ മണിക്കൂറിൽ 75 കിലോമീറ്റർ വരെയും ശക്തമായ കാറ്റിന് സാധ്യത

ബംഗാൾ ഉൾക്കടൽ

ജൂൺ 14 ന് ആൻഡമാൻ കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യകിഴക്കൻ ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ  എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

ജൂൺ 15 ന് ആൻഡമാൻ കടൽ അതിനോട് ചേർന്നുള്ള തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ  ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
ജൂൺ 16 മുതൽ ജൂൺ 17 വരെ ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിന്  സാധ്യത.
ജൂൺ 17 ന് തെക്കു കിഴക്കൻ ബംഗാൾ  ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും   സാധ്യത.

ജൂൺ 18 ആൻഡമാൻ കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ  മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിന്  സാധ്യത. മേൽപ്പറഞ്ഞ  തീയതിയിലും പ്രദേശത്തും മത്സ്യബന്ധനത്തിന് പോകുവാൻ പാടില്ല.

date