Skip to main content

ഇടുക്കി അറിയിപ്പുകള്‍ 14.06.2023

 

  • ടെന്‍ഡര്‍ ക്ഷണിച്ചു

നെടുങ്കണ്ടം താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി നടക്കുന്ന കെട്ടിട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ കണ്ടെത്തിയ 159.96 ക്യുബിക് മീറ്റര്‍ പാറയുടെ അവശിഷ്ടങ്ങള്‍ ടെന്‍ഡര്‍ ചെയ്ത് വില്‍ക്കുന്നു. ടെന്‍ഡര്‍ ഫോം വില്‍പന ജൂണ്‍ 15 ന് തുടങ്ങി ജൂണ്‍ 29 ന് ഉച്ചക്ക് ഒരു മണിക്ക് അവസാനിക്കും. അന്നേ ദിവസം 3 മണി വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. ജൂണ്‍ 30 ന് രാവിലെ 10.30 ന് ടെന്‍ഡറുകള്‍ തുറക്കും. ടെന്‍ഡര്‍ ഉറപ്പിച്ച് കിട്ടുന്നവര്‍ 10 ദിവസത്തിനുളളില്‍ ടെന്‍ഡര്‍ വസ്തുക്കള്‍ കെട്ടിട നിര്‍മ്മാണ സ്ഥലത്ത് നിന്നും മാറ്റേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868 232650

 

  • ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ 2023-2024 അധ്യായന വര്‍ഷത്തില്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, കംമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് എന്നീ മൂന്ന് വര്‍ഷ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.polyadmission.org  എന്ന അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. എസ്സി,എസ്റ്റി, ഒഇസി, ഒബിസി (ഹിന്ദു) വിഭാഗക്കാര്‍ക്ക് ഫീസ് ഇളവ് ലഭിക്കും. കുടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8547005084, 9744157188, 04862 232246.

  • ഗസ്റ്റ് അധ്യാപക അഭിമുഖം

പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ ഒഴിവുളള ലക്ചറര്‍ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ജൂണ്‍ 19 ന് കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ജൂണ്‍ 20 ന് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്,  ജൂണ്‍ 22 ന് ബയോ മെഡിക്കല്‍ എന്‍ജിനിയറിംഗ് എന്നീ വിഭാഗങ്ങളിലേക്കാണ് അഭിമുഖം നടക്കുക. അതാത് വിഷയത്തില്‍ ഫസ്റ്റ് ക്ലാസ് ബി. ടെക്. ബിരുദമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ അതത് ദിവസം രാവിലെ 10 മണിക്ക് ബയോഡാറ്റയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സര്‍ട്ടിഫിക്കറ്റുകളുടെ ഓരോ പകര്‍പ്പും സഹിതം കോളേജില്‍ നേരിട്ട് ഹാജരാകണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8547005084, 9744157188, 04862 232246.

date