Skip to main content

പൈനാവ് മോഡൽ പോളിയിൽ ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ

IHRDയുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളജിൽ ലക്ചർ തസ്തികകളിലെ ഒഴിവുകളിലേക്ക് താത്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ജൂൺ 19നും ഇലക്ട്രോണിക്‌സ് എൻജിനീയറിങ്ങിൽ ജൂൺ 20 നും ബയോമെഡിക്കൽ എൻജിനീയറിങ്ങിൽ ജൂൺ 22 നുമാണ് ഇന്റർവ്യൂ. അതാത് വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസ് ബിടെക് ബിരുദം ഉണ്ടായിരിക്കണം. അതാത് ദിവസം രാവിലെ 10 മണിക്ക് ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പും സഹിതം കോളജിൽ നേരിട്ട് ഹാജരാകണം. ഫോൺ: 04862 23224685470050849744157188.

പി.എൻ.എക്‌സ്. 2679/2023

date