Skip to main content

അപേക്ഷ ക്ഷണിച്ചു

ജില്ലയില്‍  കൂവപ്പടി ബ്ലോക്കിലെ മുടക്കുഴ പഞ്ചായത്തിലെ പേരങ്ങാട്, കണ്ണഞ്ചേരി മുകള്‍ പട്ടികജാതി  കോളനികളിലെ വിജ്ഞാന്‍വാടികളിലേയ്ക്കു മേല്‍നോട്ടച്ചുമതല വഹിക്കുന്നതിന് പ്രതിമാസം 8,000 രൂപ ഓണറേറിയം വ്യവസ്ഥയില്‍  കമ്പ്യൂട്ടര്‍,  ഇന്‍റര്‍നെറ്റ് പരിജ്ഞാനമുള്ള പ്ലസ് ടു വിജയിച്ച പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍  നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് നിയമന കാലാവധി. പ്രായപരിധി 21-45 വയസ്സ്, പട്ടികജാതി വികസന വകുപ്പിലോ, മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലോ ഫീല്‍ഡ് പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണ നല്‍കും. പ്രവൃത്തി സമയം എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ വൈകിട്ട്  അഞ്ചു വരെയും (തിങ്കളാഴ്ചയൊഴികെ), തദ്ദേശ വാസികള്‍ക്ക് മുന്‍ഗണന. നിയമനം തികച്ചും താല്‍ക്കാലികമായിരിക്കും. വെള്ളക്കടലാസില്‍ പൂരിപ്പിച്ച അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂൺ 23- ന് (വെള്ളിയാഴ്ച) രാവിലെ 10.30ന് കാക്കനാട്, സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ നമ്പര്‍ : 0484-2422256

date