Skip to main content

 ക്ലോത്തിംഗ് ആന്റ് ഫാഷന്‍ ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

 

കേരള സര്‍ക്കാര്‍ സ്ഥാപനമായ കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് ഹാന്‍ഡലൂം ടെക്‌നോളജി-കണ്ണൂരില്‍ (ഐ.ഐ.എച്ച്.ടി)  ആരംഭിക്കുന്ന ക്ലോത്തിംഗ് ആന്റ് ഫാഷന്‍ ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഫാഷൻ ഡിസൈനിംഗ്, ഗാർമെന്റ് മാനുഫാക്ചറിംഗ് ടെക്നോളജി, അപ്പാരൽ പ്രൊഡക്ഷൻ ടെക്നോളജി, പ്രൊഡക്ഷൻ ആൻഡ് മാർക്കറ്റിംഗ് മാനേജ്മെന്റ്, ക്ലോത്തിംഗ് മാത്തമാറ്റിക്സ്, ഗാർമെന്റ് ലാബ്  തുടങ്ങിയ വിഷയങ്ങള്‍ പ്രധാനമായി ഉള്‍ക്കൊള്ളുന്ന ഈ കോഴ്‌സില്‍ ലോകോത്തര ഡിസൈന്‍ സോഫ്റ്റു വെയറുകളായ കോറല്‍ ഡ്രോ, ഫോട്ടോഷോപ്പ്,  റീച്ച്, , കാഡ്  എന്നിവയില്‍ വിദഗ്ദ്ധ പരിശീലനവും നല്‍കുന്നു. കൂടാതെ കമ്പ്യൂട്ടര്‍ ഫാഷന്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഡ്രസ്സ് ഡിസൈനിംഗ്, പറ്റേൺ മേക്കിംഗ്, തുണിയുടെ ഘടന അറിയുവാന്‍ വേണ്ടി നെയ്ത്ത് പരിശീലനം, തുണിയുടെ ക്വാളിറ്റി മനസ്സിലാക്കുന്നതിന് വേണ്ടി ഫാബ്രിക്ക് ടെസ്റ്റിംഗ് എന്നിവ ഈ കോഴ്‌സിന്റെ പ്രത്യേകതയാണ്. 

ഒരു വര്‍ഷക്കാലയളവുള്ള ഈ കോഴ്‌സിന് എസ്.എസ്.എല്‍.സി യാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 35 വയസ്സ്. കോഴ്‌സ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് വീവിംഗ്, പ്രോസസ്സിംഗ്, ഗാര്‍മെന്റ് മേക്കിംഗ് ഫാക്ടറികളില്‍ ജോലി സാധ്യതയുള്ള കോഴ്‌സാണിത്.  കോഴ്‌സ് ഫീ കോഷന്‍ ഡെപ്പോസിറ്റ് ഉള്‍പ്പെടെ 21,200 രൂപ.  അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ 10 അപേക്ഷകള്‍ നേരിട്ടും, www.iihtkannur.ac.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായും അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ഫീസില്ല.  അപേക്ഷ ഫോറം ഇന്‍സ്റ്റിറ്റിറ്റ്യൂട്ട്  വെബ്‌സൈറ്റില്‍ നി്ന്ന് ഡൗൺലോഡ് ചെയ്തും പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും ലഭ്യമാകുന്നതാണ്. അപേക്ഷകള്‍ തപാലിലോ, നേരിട്ടോ  ഓലൈന്‍ മുഖേനയോ അയക്കാവുന്നതാണ്.  
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി-കണ്ണൂര്‍ പി. ഒ. കിഴുന്ന, തോട്ടട ഫോൺ 0497 2835390
Website : www.iihtkannur.ac.in

date