Skip to main content

സീനിയർ കൺസൽട്ടന്റ്‌ ഒഴിവ്

പീച്ചി വന ഗവേഷണ സ്ഥാപനത്തിൽ സീനിയർ കൺസൾട്ടന്റ് തസ്തികയിലേക്ക് ഒരു വർഷത്തെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബോട്ടണിയിലോ ഫോറസ്ട്രിയിലോ ഉള്ള ഡോക്ടറേറ്റും കുറഞ്ഞത് പത്ത് വർഷത്തെ ഗവേഷണത്തിലോ അധ്യാപനത്തിലോ ഉള്ള പരിചയവുമാണ് അടിസ്ഥാന യോഗ്യത.

പ്രായപരിധി: 60 വയസ് കവിയരുത്. താൽപര്യമുള്ളവർ ജൂൺ 21 ബുധനാഴ്ച രാവിലെ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ www.kfri.res.in വെബ്സൈറ്റ് സന്ദർശിക്കുക.

date