Skip to main content

ഗസ്റ്റ് അധ്യാപക അഭിമുഖം

കേരള സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡി യുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ലക്ചറർ തസ്തികകളിലെ ഒഴിവുകളിലേക്ക് താത്ക്കാലിക അധ്യാപക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

ജൂൺ 19ന് ലക്ചറർ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങ്, 20ന് ലക്ചറർ ഇൻ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങ്, 22ന് ലക്ചറർ ഇൻ ബയോമെഡിക്കൽ എഞ്ചിനീയറിങ്ങ് അഭിമുഖങ്ങൾ നടക്കും. യോഗ്യത: അതാത് വിഷയങ്ങളിൽ ഒന്നാംക്ലാസ് ബിടെക് ബിരുദം.

താൽപര്യമുള്ളവർ അതാത് ദിവസം രാവിലെ 10 മണിക്ക് ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പും സഹിതം കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് :04862 232246, 8547005084, 9744157188.

date