Skip to main content
പുനരുദ്ധരിച്ച കല്ലറ-പറവന്തുരുത്ത്-ഉദയംതറ റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ.വി. ബിന്ദു നിർവഹിക്കുന്നു

പുനരുദ്ധരിച്ച കല്ലറ-പറവന്തുരുത്ത്- ഉദയംതറ റോഡ് ഉദ്ഘാടനം ചെയ്തു

കോട്ടയം: പുനരുദ്ധരിച്ച കല്ലറ-പറവന്തുരുത്ത്-ഉദയംതറ റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ.വി. ബിന്ദു നിർവഹിച്ചു. കല്ലറയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 35 ലക്ഷം രൂപ വിനിയോഗിച്ചാണ് പുനരുദ്ധാരണം നടത്തിയത്.  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ബൈജു, ഗ്രാമപഞ്ചായത്തംഗങ്ങളായ ജോയ് കോട്ടായിൽ, ലീല ബേബി, ഉഷ റെജിമോൻ, അമ്പിളി മനോജ്, തൊഴിലുറപ്പ്-കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

.

 

 

 

date