Skip to main content

വിദ്യാഭ്യാസ അവാർഡിന് അപേക്ഷിക്കാം

കേരള കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്ക് 2022-23 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ അവാർഡിനുളള അപേക്ഷ ക്ഷണിക്കുന്നു. സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കേരള സിലബസ്സിൽ പഠനം പൂർത്തീകരിച്ച് ആദ്യാവസരത്തിൽ എസ് എസ് എൽ സി / ടി എച്ച് എസ് എൽ സി പരീക്ഷയിൽ 80 ഉം അതിൽ കൂടുതലും പോയിന്റ് നേടിയവർക്കും, പ്ലസ് ടു / വി എച്ച് എസ് ഇ അവസാന വർഷ പരീക്ഷയിൽ 90 ഉം അതിൽ കൂടുതലും ശതമാനം നേടിയവർക്കും ജൂലൈ 20ന് മുമ്പായി തൃശൂർ ജില്ലാ ഓഫീസിൽ അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗത്തിൽപെട്ടവർക്ക് മാർക്ക് പരിധി യഥാക്രമം 75 പോയിന്റ്, 85 ശതമാനം എന്നുളളതാണ്. ജാതി സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. അപേക്ഷാഫോറം www.agriworkersfund.org എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കും. യൂണിയൻ സാക്ഷ്യപത്രം അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0487- 2386754.

date