Skip to main content
ഹരിതകർമ്മ സേനാംഗങ്ങൾക്കുള്ള ഇൻഷുറൻസ് കാർഡുകളുടെയും റെയിൻ കോട്ടുകളുടെയും  വിതരണോദ്ഘാടനം ഈരാറ്റുപേട്ട നഗരസഭാധ്യക്ഷ സുഹ്‌റ അബ്ദുൽ ഖാദർ നിർവഹിക്കുന്നു

ഹരിതകർമസേനയ്ക്ക് ഇൻഷുറൻസ് പരിരക്ഷ നൽകി ഈരാറ്റുപേട്ട നഗരസഭ

കോട്ടയം: ഹരിതകർമ്മ സേനാംഗങ്ങൾക്കുള്ള ഇൻഷുറൻസ് കാർഡുകളുടെയും റെയിൻ കോട്ടുകളുടെയും  വിതരണോദ്ഘാടനം നഗരസഭ അധ്യക്ഷ സുഹ്‌റ അബ്ദുൽ ഖാദർ നിർവഹിച്ചു. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന പരിപാടിയിൽ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ ഡോ. സഹ് ല ഫിർദൗസ് അധ്യക്ഷത വഹിച്ചു. ചികിത്സയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന ഹരിതസേനാംഗങ്ങൾക്ക്  കൈത്താങ്ങേകുക എന്ന ലക്ഷ്യത്തോടെയാണ് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്. നഗരസഭയിലെ മുഴുവൻ ഹരിതകർമസേന അംഗങ്ങളുടെയും സ്വകാര്യ ആശുപത്രികളിലെയുൾപ്പടെയുള്ള ചികിത്സാചെലവുകൾ ഇൻഷുറൻസ് കമ്പനി വഹിക്കും. 2023-24 നഗരസഭ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റെയിൻ കോട്ടുകൾ, തൊപ്പികൾ, ബാഗുകൾ എന്നിവ വിതരണം ചെയ്തത്. ചടങ്ങിൽ നഗരസഭാംഗങ്ങൾ, ജീവനക്കാർ, ഹരിതകർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

 

date