Skip to main content

ഫാഷൻ ടെക്നോളജി കോഴ്സ്

കേരള സർക്കാർ സ്ഥാനമായ കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ് ലൂം  ടെക്നോളജി കണ്ണൂരിൽ (ഐ.ഐ.ടി) ആരംഭിക്കുന്ന ക്ലോത്തിംഗ് ആൻഡ് ഫാഷൻ ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു.

ഒരു വർഷക്കാലയളവുള്ള ഈ കോഴ്സിന് എസ്.എസ്.എൽ.സി യാണ് യോഗ്യത: പ്രായപരിധി 25 വയസ്സ്. കോഴ്സ് ഫീസ് കോഷൻ ഡെപ്പോസിറ്റ് ഉൾപ്പെടെ 21,2001 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ 10. അപേക്ഷകൾ നേരിട്ടും www.iihtkannur.cin എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായും അപേക്ഷിക്കാം. അപേക്ഷാ ഫീസില്ല. അപേക്ഷ ഫോറം വെബ്സൈറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഡൗൺലോഡ് ചെയ്തും പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നും ലഭ്യമാകുന്നതാണ്. അപേക്ഷകൾ തപാലിലോ നേരിട്ടോ ഓൺലൈൻ മുഖേനയോ അയക്കാം. വിലാസം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഔഫ് ഹാൻഡ് ലൂം ടെക്നോളജി, പി ഓ കിഴുന്ന, തോട്ടട. ഫോൺ: 0497 2538390. വെബ്സൈറ്റ് : www.iihtkannur.ac.in

date