Skip to main content

ജോലി ഒഴിവ്

മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ ഇ-ഗ്രാമസ്വരാജ് പദ്ധതി നിർവ്വഹണവുമായി ബന്ധപ്പെട്ട് താല്കാലികാടിസ്ഥാനത്തിൽ പ്രൊജക്റ്റ് അസിസ്റ്റന്റിനെ നിയമിക്കുന്നു.

സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ / സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന 3 വർഷത്തെ ഡിപ്ലോമ ഇൻ കമേർഷ്യൽ പ്രാക്ടീസ് (DCP) / ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ്സ് മാനേജ്‌മന്റ് പാസ്സായിരിക്കണം.

അല്ലെങ്കിൽ

കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസ്സായിരിക്കണം.

പ്രായപരിധി: 2023 ജനുവരി ഒന്നിന് 18നും 30നും ഇടയിൽ. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 3 വർഷത്തെ ഇളവ് അനുവദിക്കും.

ഒഴിവുകളുടെ എണ്ണം: ഒന്ന്. ബയോഡാറ്റ വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം അപേക്ഷകൾ പ്രവൃത്തി ദിവസങ്ങളിൽ ബ്ലോക്ക് പഞ്ചായത്ത് ആഫീസിൽ സ്വീകരിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 21.06 2013, 05:00 മണി. കൂടുതൽ വിവരങ്ങൾക്ക്: 0487-2262473, 8281040586.

സാമൂഹികാരോഗ്യകേന്ദ്രം മുല്ലശ്ശേരിയിൽ താല്കാലികാടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 21.06.2023, 05.00 മണി. കൂടുതൽ വിവരങ്ങൾക്ക്: 2261840, 8075662715.

 

date