Skip to main content
ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജർ സച്ചിന്ദർ മോഹൻ ശർമ്മയുമായി എൻ കെ അക്ബർ എം എൽ എ നടത്തിയ കൂടിക്കാഴ്ച

ഗുരുവായൂർ റെയിൽവേ മേൽപ്പാലം; ഗർഡറുകൾ ജൂലൈ ആദ്യവാരം സ്ഥാപിക്കും.

ഗുരുവായൂർ മേൽപ്പാലം സൂപ്പർ സ്ട്രക്ചർ നിർമാണവുമായി ബന്ധപ്പെട്ട് ഗർഡറുകൾ ജൂൺ 25നും 30നും ഇടയിൽ ഗുരുവായൂരിൽ എത്തിക്കുമെന്നും ജൂലൈ ആദ്യവാരം ഗർഡറുകൾ സ്ഥാപിക്കുമെന്നും ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജർ സച്ചിന്ദർ മോഹൻ ശർമ്മ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട എൻ കെ അക്ബർ എംഎൽഎയുമായി നടത്തിയ കൂടികാഴ്ച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

നിലവിൽ ഗർഡറുകളുടെ നിർമാണം ട്രിച്ചിയിൽ പൂർത്തീകരിച്ചിട്ടുണ്ടെന്നും ആർഡിഎസ്ഒ ഇൻസ്‌പെക്ഷൻ നടന്നുകൊണ്ടിരിക്കുകയാണെന്നും ഈ മാസം അവസാനം തന്നെ ഗർഡറുകൾ എത്തിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകിയതായി എം.എൽ.എ പറഞ്ഞു.

റെയിൽവേ നിർമാണവുമായി ബന്ധപ്പെട്ട തടസങ്ങൾ നീക്കണമെന്നും വേഗത്തിൽ തന്നെ നിർമാണം പൂർത്തീകരിക്കുന്നതിനു വേണ്ട നടപടികൾ റെയിൽവേയുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും കേന്ദ്ര റെയിൽവേ മന്ത്രിയോട് ആവശ്യപ്പെടുന്നതിനായി രാജ്യസഭ എം.പി എളമരം കരീമിനും എൻ.കെ. അക്ബർ എം.എൽ.എ കത്ത് നൽകി.

date