Skip to main content

ലാറ്ററൽ എൻട്രി വഴി പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷ പ്രവേശനം

2023-24 അദ്ധ്യയന വർഷത്തിൽ ലാറ്ററൽ എൻട്രി വഴി നേരിട്ട് പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്കുള്ള സംസ്ഥാനതലത്തിലുള്ള പ്രവേശന നടപടികൾ ജൂൺ 16 മുതൽ ആരംഭിക്കും. കേരളത്തിലെ മുഴുവൻ സർക്കാർസർക്കാർ എയിഡഡ്, IHRD, CAPE,  സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേയ്ക്ക് ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷ ഡിപ്ലോമ പ്രവേശനത്തിന് പ്ലസ് ടു / വി എച്ച് എസ് ഇ അല്ലെങ്കിൽ ITI / KGCE പാസ്സായവർക്ക് പ്രവേശനത്തിന് അപേക്ഷിക്കാം.

ഫിസിക്‌സ്മാത്തമാറ്റിക്‌സ്കെമിസ്ട്രി (അല്ലെങ്കിൽ AICTE നിഷ്‌ക്കർഷിച്ചിരിക്കുന്ന 11 അഡീഷണൽ കോഴ്‌സുകളിലേതെങ്കിലും)  എന്നീ വിഷയങ്ങളിൽ ഒരുമിച്ചു 50% മാർക്ക് ലഭിച്ച് പ്ലസ്ടു പാസ്സായവർക്ക് അപേക്ഷിക്കാവുന്നതാണ്. ഈ വിഷയങ്ങൾ പഠിച്ച വി.എച്ച്.എസ്. ഇക്കാർക്കും അപേക്ഷിക്കാം.

രണ്ടു വർഷ ITI/KGCE കോഴ്‌സുകൾ പാസായവർക്ക് ഡിപ്ലോമ പ്രോഗ്രാമിലേയ്ക്ക് അപേക്ഷിക്കാം. പോളിടെക്‌നിക് കോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്കോ മുൻപ് പഠിച്ചവർക്കോ അപേക്ഷിക്കാവുന്നതല്ല. ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടുന്നവർ പ്രോസ്‌പെക്ടസ്സിൽ പ്രതിപാദിച്ചിട്ടുള്ള ഒന്നാം വർഷത്തിന്റെ അധിക വിഷയങ്ങൾ നിശ്ചിത സമയത്തിനകം പാസാകണം.

പൊതു വിഭാഗങ്ങൾക്ക് 400 രൂപയുംപട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 200 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി One-Time Registration പ്രക്രിയ ഫീസടച്ച് പൂർത്തിയാക്കേണ്ടതും അതിനു ശേഷം വിവിധ സർക്കാർ / സർക്കാർ എയിഡഡ് / IHRD / CAPE / സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേക്ക്  അപേക്ഷ സമർപ്പിക്കവാൻ കഴിയും. വിശദ വിവരങ്ങൾക്കും പ്രോസ്‌പെക്ടസിനും www.polyadmission.org/let എന്ന അഡ്മിഷൻ  പോർട്ടലിലും വിവിധ സ്ഥാപനങ്ങളിലെ ഹെല്പ് ഡസ്‌കുകളിലും ബന്ധപ്പെടാവുന്നതാണ്. ഹെല്പ് ഡസ്‌കിനെ സംബന്ധിച്ച വിവരങ്ങൾ  അഡ്മിഷൻ  പോർട്ടലിൽ ലഭ്യമാണ്. SC/ST, OEC, SEBC വിഭാഗങ്ങളിലെ അപേക്ഷകർക്ക് സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കും. അപേക്ഷ ജൂൺ 26 വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്www.polyadmission.org/let.

പി.എൻ.എക്‌സ്. 2715/2023

date