Skip to main content

അറിയിപ്പുകൾ

അപേക്ഷ ക്ഷണിച്ചു 

വടകര എഞ്ചിനീയറിംഗ്‌ കോളജില്‍ 2023-24 അധ്യയന വര്‍ഷത്തിലെ ബി.ടെക്‌ - എന്‍.ആര്‍.ഐ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഈ അധ്യയന വര്‍ഷത്തിലെ വിവിധ എഞ്ചിനീയറിംഗ്‌ കോഴ്‌സുകളിലേക്കുളള പൊതുപ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഇലക്ടിക്കല്‍ ആൻഡ് ഇലക്ട്രോണിക്സ്‌ എഞ്ചിനീയറിംഗ്‌, സിവില്‍ എഞ്ചിനീയറിംഗ്‌; ഇലക്ട്രോണിക്സ്‌ ആൻഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്‌ എന്നീ ബ്രാഞ്ചുകളിലാണ് ഒഴിവുകൾ. നിർദിഷ്ട യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂൺ 20നു മുന്‍പായി www.cev.ac.in എന്ന വെബ്സൈറ്റ്‌ വഴി അപേക്ഷിക്കാവുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് :  9400477225, 9446848483

 

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ഭവന വായ്പാ പദ്ധതി, ഭവന പുനരുദ്ധാരണ വായ്പാ പദ്ധതി എന്നിവയ്ക്ക്‌ കീഴില്‍ വായ്പ അനുവദിക്കുന്നതിനായി ജില്ലയില്‍ നിന്നുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പുതിയ വീടിന് പരമാവധി 10 ലക്ഷം രൂപയും പുനരുദ്ധാരണത്തിന് പരമാവധി അഞ്ച് ലക്ഷം രൂപയുമാണ്‌ അനുവദിക്കുന്നത്‌. ഭവന വായ്പാ പദ്ധതിയുടെ വരുമാന പരിധി 600,000 രൂപയാണ്‌. അപേക്ഷകര്‍ 18 നും 55 നും മധ്യേ പ്രായമുള്ളവരായിരിക്കണം. ഏഴ് വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തിരിച്ചടവ്‌ കാലാവധിയുള്ള വായ്പകള്‍ക്ക്‌ ഏഴ് ശതമാനം മുതല്‍ എട്ട് ശതമാനം വരെയാണ്‌ പലിശ നിരക്ക്‌. തെരഞ്ഞെടുക്കപ്പെടുന്നവർ കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച്‌ ഭവന വായ്പാ പദ്ധതിക്ക്‌ വസ്തു ജാമ്യവും, ഭവന പുനരുദ്ധാരണ വായ്പാ പദ്ധതിക്ക്‌ വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ ഹാജരാക്കേണ്ടതാണ്‌. താല്പര്യമുള്ളവർ വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനുമായി എരഞ്ഞിപ്പാലത്ത് പ്രവർത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്‌.  ഫോൺ : 0495 - 2767606 , 9400068511

date