Skip to main content

സ്‌മൈൽ കേരള വായ്പാ പദ്ധതി ; അപേക്ഷിക്കാം.

കോട്ടയം: കോവിഡ് 19 ബാധിച്ച് വരുമാനാശ്രയമായ വ്യക്തി മരണപ്പെട്ടവരുടെ 18-55 പ്രായപരിധിയിലുള്ള വനിതാ ആശ്രിതർക്ക്  കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ സ്‌മൈൽ കേരള സ്വയം തൊഴിൽ വായ്പ പദ്ധതി പ്രകാരം ആറ് ശതമാനം പലിശ നിരക്കിൽ അഞ്ച് ലക്ഷം രൂപ വരെ വസ്തു / ഉദ്യോഗസ്ഥ ജാമ്യത്തിന്റെ അടിസ്ഥാനത്തിൽ വായ്പ നൽകും. ഒരു ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് അഞ്ച് സെന്റിൽ കുറയാത്ത വസ്തുവിന്റെ അസൽ കരം അടച്ച രസീത് ജാമ്യമായി സ്വീകരിച്ച് വായ്പ നൽകും.  കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് 20 ശതമാനം സബ്‌സിഡി നൽകും. വിശദവിവരത്തിന് ഫോൺ: 0481 2930323/9496015011

 

date