Skip to main content
മാലിന്യ മുക്ത കോട്ടയത്തിനായി പൊതു അഭിപ്രായം തേടുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡ് സംഘടിപ്പിച്ച അഭിപ്രായ രൂപീകരണ യോഗം കോട്ടയം സി.എം.എസ്. കോളേജിൽ ജില്ലാ കളക്ടർ വി.വിഗ്‌നേശ്വരി ഉദ്ഘാടനം ചെയ്യുന്നു.

മാലിന്യമുക്ത കോട്ടയം; പൊതു അഭിപ്രായ രൂപീകരണ യോഗം സംഘടിപ്പിച്ചു

കോട്ടയം: മാലിന്യ മുക്ത കോട്ടയത്തിനായി ഈ പരിസ്ഥിതി വർഷത്തിൽ മുൻതൂക്കം നൽകേണ്ട വിഷയങ്ങളിലേക്ക് പൊതു അഭിപ്രായം തേടുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡ് അഭിപ്രായ രൂപീകരണ യോഗം സംഘടിപ്പിച്ചു. കോട്ടയം സി.എം.എസ്. കോളേജിൽ നടന്ന പരിപാടി ജില്ലാ കളക്ടർ വി.വിഗ്‌നേശ്വരി ഉദ്ഘാടനം ചെയ്തു. വിനോദ സഞ്ചാര മേഖലയിൽ ലോക പട്ടികയിൽ തന്നെ ഇടം പിടിച്ച കോട്ടയം ജില്ല മാലിന്യ മുക്തമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും കളക്ടർ യോഗത്തിൽ സംസാരിച്ചു. യുവജനങ്ങൾ തങ്ങളുടെ ഊർജ്ജത്തിന്റെ ഒരു പങ്ക് ഇത്തരം മാലിന്യമുക്ത പരിപാടികൾക്കായി ചെലവഴിക്കണമെന്നും കളക്ടർ കൂട്ടി ചേർത്തു.
പരിസ്ഥിതി സംരക്ഷണത്തിനായി നൂതന ആശയങ്ങൾ നടപ്പിലാക്കിയ വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള പ്രശസ്തിപത്രം സി.എം.എസ് കോളേജ് പ്രിൻസിപ്പാൾ ഡോ. വർഗീസ് സി.ജോഷ്വയ്ക്ക് കളക്ടർ നൽകി. തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു
ജോൺ, മലിനീകരണ നിയന്ത്രണ ബോർഡ് എക്‌സിക്യുട്ടീവ് എൻജിനീയർ ബി.ബിജു, മധ്യ കേരള ഇടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ, ജില്ലയിലെ വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

 

date