Skip to main content

കുഴല്‍മന്ദത്ത് ക്യാമ്പ് തുറന്നു: ജില്ലയില്‍ നിലവില്‍ 99 ദുരിതാശ്വാ ക്യാമ്പുകളില്‍ 9051 പേര്‍

 

ജില്ലയില്‍ ആലത്തൂര്‍ താലൂക്കില്‍ കുഴല്‍മന്ദം പോളിടെക്നിക്കില്‍ ദുരിതാശ്വാസക്യാമ്പ് ആരംഭിച്ചു. 25 പേരെയാണ് ഇവിടെ പാര്‍പ്പിച്ചിരിക്കുന്നത്. ഇതോടെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 99 ആയി. നിലവില്‍ ക്യാമ്പുകളില്‍ കഴിയുന്നവരുടെ എണ്ണം 9051 ആണ്. പാലക്കാട് താലൂക്കില്‍ 13 ക്യാമ്പുകളും മണ്ണാര്‍ക്കാട് 14, ചിറ്റൂര്‍ 18, പട്ടാമ്പി നാല്, ആലത്തൂര്‍ 39, ഒറ്റപ്പാലം 11 ക്യാമ്പുകളുമാണ് പ്രവര്‍ത്തിക്കുന്നത്. നെല്ലിയാമ്പതി ചെറുനെല്ലി കോളനിയില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് ആളുകളെ നെന്മാറയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്‍റെ നേതൃത്വത്തില്‍ ഇവിടേക്കുള്ള റോഡ് പുനര്‍നിര്‍മിച്ചു കൊണ്ടിരിക്കുകയാണ്.

date