Skip to main content

പഞ്ചായത്ത് ഡയറക്ടറേറ്റില്‍ കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

 

സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം ഉള്‍പ്പെടയുള്ള വിവിധ സാധനങ്ങള്‍ എത്തിക്കുന്നതിന് തിരുവനന്തപുരം മ്യൂസിയത്തിനു സമീപം പബ്ലിക് ഓഫിസ് ബില്‍ഡിങ്ങിലെ  പഞ്ചായത്ത് ഡയറക്ടറേറ്റ് ഓഫീസില്‍  കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലയിലെ വിവിധ പഞ്ചായത്തുകള്‍, സന്നദ്ധ-സാമൂഹ്യ സംഘടനകള്‍, മറ്റു സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവര്‍ക്ക്   കളക്ഷന്‍ സെന്ററില്‍ സാധന സാമഗ്രികള്‍ എത്തിക്കാം. ഡയറക്ടറേറ്റില്‍ നിന്നും  സാധന സാമഗ്രികള്‍ അടങ്ങുന്ന വാഹനം എല്ലാ ദിവസവും വിവിധ ജില്ലകളിലേക്ക് പുറപ്പെടും. ബന്ധപ്പെടെണ്ട ഫോണ്‍ നമ്പറുകള്‍ -0471-2786322, 2786323,2786321.

date