Skip to main content

വായനാ ദിനാഘോഷം ജില്ലാതല ഉദ്ഘാടനം  ജൂൺ 19ന് ചിറക്കൽ രാജാസിൽ

ഈ വർഷത്തെ വായനാ ദിനാഘോഷം ജില്ലാതല ഉദ്ഘാടനം ജൂൺ 19 ന് ചിറക്കൽ രാജാസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നടത്താൻ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല സംഘാടകസമിതി യോഗം തീരുമാനിച്ചു. രാവിലെ 10 മണിക്ക് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ നടക്കുന്ന ഉദ്ഘാടന പരിപാടി കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത്് പ്രസിഡണ്ട് പി പി ദിവ്യ വിശിഷ്ടാതിഥിയാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, ചിറക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രുതി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ടി സരള, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. പിഎൻ പണിക്കർ ഫൗണ്ടേഷൻ പ്രതിനിധി കാരയിൽ സുകുമാരൻ പിഎൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തും.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്്, വിദ്യാഭ്യാസ വകുപ്പ്, ലൈബ്രറി കൗൺസിൽ, പിഎൻ പണിക്കർ ഫൗണ്ടേഷൻ, സാക്ഷരതാ മിഷൻ, സമഗ്രശിക്ഷാ കേരളം, വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയുടെ ആഭിമുഖ്യത്തിലാണ് വായനാ പക്ഷാചരണം സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ വിദ്യാലയങ്ങളിലും വായനാനുഭവം പങ്കുവെക്കൽ, സാഹിത്യ ചർച്ച തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കാൻ യോഗം നിർദേശം നൽകി. ലൈബ്രറി കൗൺസിൽ ഒരു മാസം നീളുന്ന പരിപാടികൾ തയ്യാറാക്കിയതായി യോഗത്തിൽ അറിയിച്ചു. പിഎൻ പണിക്കർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംസ്ഥാന തല ക്വിസ് മത്സരം ഉൾപ്പെടെയുള്ള പരിപാടികളും നടക്കും.
യോഗത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ, പിഎൻ പണിക്കർ ഫൗണ്ടേഷൻ പ്രതിനിധി  കാരയിൽ സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.

date