Skip to main content

മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിന് കീഴില്‍ കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ കോവില്‍ക്കടവില്‍ പ്രവര്‍ത്തിക്കുന്ന ഒ.പി ക്ലിനിക്കിലേക്ക് മെഡിക്കല്‍ ഓഫീസര്‍(അലോപ്പതി) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് പി.എസ്.സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, മറ്റു യോഗ്യതകള്‍, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ജൂണ്‍ 30 ന് വൈകുന്നേരം 5 മണിക്ക് മുമ്പ് അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസില്‍ നേരിട്ടോ ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസ്, 2-ാം നില. പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ്, അടിമാലി, 685561 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04864224399.

 

date