Skip to main content

തൊഴില്‍തീരം പദ്ധതിക്ക് തുടക്കമാകുന്നു

ആലപ്പുഴ: കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ- ഡിസ്‌കിന്റെ) കീഴില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തില്‍ തൊഴില്‍തീരം എന്ന പദ്ധതി നടപ്പാക്കുന്നു. 

മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ട തൊഴിലന്വേഷകര്‍ക്കായി ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന പ്രത്യേക വൈജ്ഞാനിക തൊഴില്‍ പദ്ധതിയാണ് തൊഴില്‍തീരം. പദ്ധതിയുടെ ജില്ലയിലെ ഉദ്ഘാടനം ജൂണ്‍ 22 ന് ചേര്‍ത്തലയിലെ ക്യാമ്പ് ഓഫീസില്‍ മന്ത്രി പി പ്രസാദ് നിര്‍വഹിക്കും.
 

date