Skip to main content

സഹായഹസ്തവുമായി പറന്നെത്താന്‍ ജില്ലാ ഭരണകൂടത്തിന്റെ വോളണ്ടിയേഴ്‌സ് വാട്‌സ് അപ്പ് ഗ്രൂപ്പ്

ജില്ലയിലെ എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും സഹായമെത്തിക്കാനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 300 പേരടങ്ങുന്ന വാട്‌സ് അപ്പ് ഗ്രൂപ്പ്. വളരെ കാര്യക്ഷമമായിട്ടാണ്  ഈ സംഘം വിവിധ കേന്ദ്രങ്ങളില്‍ സഹായമെത്തിക്കുന്നത്. ഈ വാട്‌സ് ഗ്രൂപ്പില്‍ 15 ഓളം ഗ്രൂപ്പ് ലീഡര്‍മാരുണ്ട്. ജില്ലയില്‍ ഏതെങ്കിലും പ്രദേശത്ത് ഭക്ഷണം,വസ്ത്രം, മരുന്നുകള്‍ എന്നിങ്ങനെ  സഹായമാവശ്യമുള്ളതായിട്ടുള്ള വിവരം ലഭിക്കുമ്പോള്‍ ഈ ഗ്രൂപ്പുകളില്‍ തന്നെ ചര്‍ച്ച ചെയ്ത് ഗ്രൂപ്പ് ലീഡര്‍മാര്‍ വോളണ്ടിയേഴ്‌സ് വഴി ഡ്രോപ്പ് സെന്ററുകളില്‍ നിന്നോ കളക്ഷന്‍ സെന്ററുകളില്‍ നിന്നോഭക്ഷണവും വസ്ത്രങ്ങളും സഹായ കേന്ദ്രത്തിലെത്തിക്കുന്നു.  

കൂടാതെ വോളണ്ടിയേഴ്‌സ് ആവശ്യ പ്രകാരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സഹായം എത്തിച്ചു കൊടുക്കുന്ന സാമൂഹിക സേവകരുമുണ്ട്. വോളണ്ടിയേഴ്‌സിനു ലഭിക്കുന്ന വിവരങ്ങള്‍ സ്ഥിതീകരിച്ചതിനു ശേഷമാണ് സഹായം അഭ്യര്‍ത്ഥിക്കുകയും എത്തിക്കുകയും ചെയ്യുന്നത്. ഇതിലൂടെ തെറ്റായ സന്ദേശങ്ങള്‍ തടയുകയും ഇതു വഴി സേവനം ആവശ്യപ്പെട്ട് അര മണിക്കൂറിനുള്ളില്‍ തന്നെ സേവനം കൃത്യമായി എത്തിക്കാന്‍ കഴിയുന്നുണ്ട്.

 

 

date