Skip to main content

മാലിന്യ മുക്തം നവകേരളം; ഏകദിന പരിശീലനം ഇന്ന്

ആലപ്പുഴ:കേരളത്തെ സമ്പൂര്‍ണ്ണ മാലിന്യമുക്ത സംസ്ഥാനമാക്കി മാറ്റുന്നതിനായി ആവിഷ്‌കരിച്ച മാലിന്യമുക്തം നവ കേരളം ക്യാമ്പയിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ എന്നിവര്‍ക്ക് ഏകദിന പരിശീലനം നല്‍കുന്നു. പരിശീലനം ഇന്ന് (ഓഗസ്റ്റ് മൂന്ന്) അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും.

date