Skip to main content

ഡിജിറ്റല്‍ ലിറ്ററസിയില്‍ കൈകോര്‍ത്ത് അയല്‍കൂട്ടം

 ജില്ലയില്‍ ഇ മുറ്റം ഡിജിറ്റല്‍ ലിറ്ററസി പരിപാടി നടക്കുന്ന കതിരൂര്‍ പഞ്ചായത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന അയല്‍ക്കൂട്ടങ്ങളില്‍ ഇനി ഒരു മണിക്കൂര്‍  ഇ സാക്ഷരതക്ക് നീക്കിവെക്കാന്‍ പഞ്ചായത്ത് ഹാളില്‍ നടന്ന സി ഡി എസ് പ്രത്യേക യോഗത്തില്‍ തീരുമാനിച്ചു.  അതിലൂടെ മുഴുവന്‍ അയല്‍ക്കൂട്ടം അംഗങ്ങളെയും ഡിജിറ്റല്‍ സാക്ഷരരാക്കും.  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി സനില്‍ ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡണ്ട് സനില പി രാജ് അധ്യക്ഷത വഹിച്ചു.  ജില്ലാ അസി. കോ ഓര്‍ഡിനേറ്റര്‍ ടി വി ശ്രീജന്‍ പദ്ധതി വിശദീകരണം നടത്തി.  സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സംഗീത സ്വാഗതം  പറഞ്ഞു.

ഇ മുറ്റം അവലോകന യോഗ തീരുമാന പ്രകാരമാണ് അയല്‍ക്കൂട്ടങ്ങള്‍ വഴി ക്ലാസുകള്‍ സജീവമാക്കാന്‍ തീരുമാനിച്ചത്.  ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍, കൈറ്റ് കേരള ഫാക്കല്‍റ്റി രമേഷ് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അയല്‍ക്കൂട്ടം പ്രതിനിധികള്‍ക്ക് വെളളി, ശനി ദിവസങ്ങളില്‍ ഇത് സംബന്ധിച്ച്  വാര്‍ഡ് തലത്തില്‍ പരിശീലനം നല്‍കും.  അയല്‍ക്കൂട്ടം യോഗങ്ങളോടനുബന്ധിച്ച് പഠിക്കാന്‍ താല്‍പര്യമുള്ളവരെയും ക്ലാസില്‍ എത്തിക്കും. അയല്‍ക്കൂട്ടം ക്ലാസുകളില്‍ പ്രസിഡണ്ട് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സാക്ഷരതാ മിഷന്‍ ഭാരവാഹികള്‍ എന്നിവര്‍ സന്ദര്‍ശനം നടത്തും

date