Skip to main content

സഹായി സെന്റർ ഫെസിലിറ്റേറ്റർ

പട്ടികവർഗ വികസന വകുപ്പിന്റെ സഹായി സെന്ററുകളിൽ ഫെസിലിറ്റേറ്റർമാരാകാൻ പട്ടികവർഗ വിഭാഗത്തിലെ യുവതീ യുവാക്കൾക്ക് അവസരം. നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിന്റെ അധികാര പരിധിയിലുള്ള നെടുമങ്ങാട്, കാട്ടാക്കട, വാമനപുരം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും, നെടുമങ്ങാട് ഐ.ടി.ഡി.പി ഓഫീസിലുമുള്ള സഹായി സെന്ററുകളിലാണ് ഒഴിവ്.  21 നും 35നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പത്താം ക്ലാസ് വിജയം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത. മലയാളം, ഇംഗ്ലീഷ് ടൈപ്പ് ചെയ്യാനും ഇന്റർനെറ്റ് കൈകാര്യം ചെയ്യാനും അറിഞ്ഞിരിക്കണം. ഡാറ്റ എൻട്രി പഠിച്ചവർക്ക് മുൻഗണനയുണ്ടായിരിക്കുമെന്ന് ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസർ അറിയിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി  ആഗസ്റ്റ് 16 വൈകിട്ട് 5 വരെ. കൂടുതൽ വിവരങ്ങൾക്ക് 04722 812557

date