Skip to main content

ഏജൻസി സസ്‌പെന്റ് ചെയ്തു

തിരുവനന്തപുരം ജില്ലയിലെ അവനവഞ്ചേരി പോസ്റ്റ് ഓഫീസ് മുഖേന മഹിളാ പ്രധാൻ ഏജന്റായി പ്രവർത്തിച്ചിരുന്ന ശോഭനകുമാരി.റ്റി (സി.എ നമ്പർ CHL05/05), പാട്ടത്തിൽവിള വീട്, പന്തലക്കോട്,കിഴുവിലം, ആറ്റിങ്ങൽ -യുടെ ഏജൻസി പ്രവർത്തനം ചിറയിൻകീഴ് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ സസ്‌പെൻഡ് ചെയ്തു. പണം തിരിമറി ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളെ തുടർന്നാണ് ഏജൻസി അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്. ടിയാരിയുടെ ഏജൻസി മുഖേന അവനവഞ്ചേരി പോസ്റ്റ് ഓഫീസിൽ നിക്ഷേപം നടത്തിയവർ പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും ദേശീയ സമ്പാദ്യപദ്ധതിയുമായി ബന്ധപ്പെട്ട് ശോഭനകുമാരിയുമായി യാതൊരുവിധ പണമിടപാടും നടത്തരുതെന്നും ദേശീയ സമ്പാദ്യ പദ്ധതി തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

date