Skip to main content

ഫാഷൻ ഡിസൈനിംഗ് : തീയതി നീട്ടി

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സെന്ററുകളിലെ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 14 വരെ നീട്ടി.

പൊതു വിഭാഗങ്ങൾക്ക് 100 രൂപയും പട്ടികജാതി/ പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 50 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷ നൽകുന്നതിനു മുൻപ് www.polyadmission.org/gifd മുഖേന വൺടൈം രജിസ്‌ട്രേഷൻ പ്രക്രീയ ഫീസടച്ച് പൂർത്തിയാക്കേണ്ടതും അതിനു ശേഷം വിവിധ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സ്ഥാപനങ്ങളിലേക്ക് ഓപ്ഷൻ നൽകാൻ കഴിയുന്നതുമാണ്. വിശദ വിവരങ്ങൾ www.polyadmission.org/gifd ൽ.

പി.എൻ.എക്‌സ്3675/2023 

date