Skip to main content

ഫ്രീഡം ഫെസ്റ്റ്: വോളണ്ടിയറാകാം

സർക്കാരിന്റെ വിവിധ വകുപ്പുകളും സർക്കാർ ഏജൻസികളും വിജ്ഞാന സാങ്കേതികവിദ്യാരംഗങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകളും ചേർന്ന് സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റ് 2022 ൽ വോളണ്ടിയറായി പ്രവർത്തിക്കാൻ സാമൂഹിക സന്നദ്ധസേന പ്രവർത്തകർക്ക് അവസരം. ആഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്താണ് പരിപാടി. താത്പര്യമുള്ളവർ https://forms.gle/iFFcAwfkxFhFvFEC6 വഴി പരിപാടിയിൽ രജിസ്റ്റർ ചെയ്യണം. വോളണ്ടിയർമാർക്ക് ആവശ്യമായ സൗകര്യം സന്നദ്ധസേന ഒരുക്കും. കൂടുതൽ വിവരങ്ങൾക്ക്: 7736205554.

പി.എൻ.എക്‌സ്3678/2023

date