Skip to main content

കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ്

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ആലപ്പുഴകോട്ടയംപത്തനംതിട്ട ജില്ലകളിൽ സിറ്റിംഗ് നടത്തും. ആഗസ്റ്റ് 8 ന് ആലപ്പുഴ സർക്കാർ അതിഥി മന്ദിരത്തിലും, 9 ന് കോട്ടയം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിലും, 10 ന് പത്തനംതിട്ട സർക്കാർ അതിഥി മന്ദിരത്തിലുമാണ് സിറ്റിംഗ്. സിറ്റിംഗിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും അംഗങ്ങളും പങ്കെടുക്കും.

രാവിലെ 9 ന് സിറ്റിംഗ് തുടങ്ങും. ഈ തീയതികളിൽ ഹാജരാകുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹാജരാകാൻ നോട്ടീസ് ലഭിച്ചവർ ആവശ്യമായ രേഖകളുമായി എത്തണം.

പി.എൻ.എക്‌സ്3683/2023

date