Skip to main content

പ്ലസ് വൺ മൂന്നാം സപ്ലിമെന്ററി അലോട്ടമെന്റ് ഫലം 7 ന്

പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാം സപ്ലിമെന്ററി അലോട്ടമെന്റ് ഫലം 7 ന് രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ആകെ ഉണ്ടായിരുന്ന 25735 ഒഴിവിൽ പരിഗണിക്കാനായി ലഭിച്ച 12487 അപേക്ഷകളിൽ 11849 എണ്ണമാണ് പരിഗണിച്ചത്.

മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം 7 ന് രാവിലെ 10 മുതൽ 8 ന് വൈകിട്ട് 4 വരെ നടക്കും. അലോട്ട്‌മെന്റ് വിവരങ്ങൾ www.admission.dge.kerala.gov.in ൽ ലഭിക്കും. അലോട്ട്‌മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് എന്ന ലിങ്കിൽ നിന്ന് ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിലെ സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം എത്തണം. ഇതിന് ശേഷമുള്ള അലോട്ടമെന്റ് വിശദാംശങ്ങൾ 9 ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

പി.എൻ.എക്‌സ്3686/2023

 

date