Skip to main content

സൗജന്യ തൊഴില്‍ പരിശീലനം

കൊട്ടിയത്തെ കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗജന്യ തൊഴില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മസാല പൗഡര്‍, അച്ചാര്‍, പപ്പടം, പേപ്പര്‍ ബാഗ് എന്നിവയുടെ നിര്‍മാണം, ഫാസ്റ്റ്ഫുഡ് സ്റ്റാള്‍ തുടങ്ങിയവയിലാണ് പത്ത് ദിവസത്തെ പരിശീലനം. സ്വന്തമായി സംരംഭം നടത്താന്‍ താത്പര്യമുള്ള 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബി പി എല്‍ വിഭാഗം, കുടുംബശ്രീ, തൊഴിലുറപ്പ് എന്നിവര്‍ക്ക് മുന്‍ഗണന. പേര്, വിലാസം, പ്രായം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ഡയറക്ടര്‍, കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട് (സി ബി ആര്‍ എസ് ഇ ടി ഐ), കെ ഐ പി ക്യംപസ്, കൊട്ടിയം പി. ഒ, കൊല്ലം, പിന്‍-691571. ഫോണ്‍: 0474 2537141.

date