Skip to main content
ഭാവി തലമുറയെ തൊഴിൽ പ്രാപ്തരാക്കുന്നതിന് ക്രിയേറ്റീവ് ഇൻഡസ്ട്രി പദ്ധതി ഒരുങ്ങുന്നു

ക്രിയേറ്റീവ് ഇൻഡസ്ട്രി പദ്ധതിക്ക് ധാരണയായി

ഭാവി തലമുറയെ തൊഴിൽ പ്രാപ്തരാക്കുന്നതിന് ക്രിയേറ്റീവ് ഇൻഡസ്ട്രി പദ്ധതി ഒരുങ്ങുന്നു. സംസ്ഥാന സർക്കാർ കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ആലോചനാ യോഗം മുരളി പെരുനെല്ലി എംഎൽഎ മുല്ലശ്ശേരി പഞ്ചായത്തിൽ വെച്ച് ഉദ്ഘാടനം ചെയ്തു.

എട്ടാം ക്ലാസ് മുതലുള്ള വിദ്യാർഥികൾക്കും സ്കൂൾ അധ്യാപകർക്കും പൊതുജനങ്ങൾക്കും ഉപകാരപ്രദമാകുന്ന തരത്തിൽ വിവിധ മേഖലകളിൽ പരിശീലനവും കരിയർ ഗൈഡൻസും നൽകി തൊഴിൽ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഒരു സ്ക്കൂളിൽ നിന്ന് മിനിമം 20 വിദ്യാർഥികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം ക്ലാസ് നൽകാനാണ് ഉദ്ദേശം.

യോഗത്തിൽ കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് അദ്ധ്യക്ഷത വഹിക്കുകയും പദ്ധതി വിശദീകരിക്കുകയും ചെയ്തു.

മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ, വൈസ് പ്രസിഡന്റ് കെ പി ആലി, ജനപ്രതിനിധികൾ, ആസൂത്രണ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date