Skip to main content
ഹരിത കേരള മിഷൻ സഹായ സ്ഥാപനം നിറവിന്റെ ആഭിമുഖ്യത്തിൽ കൊടകര ഗ്രാമ പഞ്ചായത്ത്‌ മാലിന്യ മുക്ത ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

മാലിന്യമുക്ത ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

ഹരിത കേരള മിഷൻ സഹായ സ്ഥാപനം നിറവിന്റെ ആഭിമുഖ്യത്തിൽ കൊടകര ഗ്രാമ പഞ്ചായത്ത്‌ മാലിന്യ മുക്ത ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. മാലിന്യങ്ങളെ ജൈവം, അജൈവം എന്നിങ്ങനെ തരംതിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ശരിയായ മാലിന്യ സംസ്ക്കരണ സംസ്ക്കാരം വളർത്തി എടുക്കേണ്ടതിൻ്റെ പ്രയോഗിക തലങ്ങളെക്കുറിച്ചും ചർച്ച നടന്നു. ഹരിതകർമസേനയുടെ യൂസർ ഫീ നൂറു ശതമാനത്തിലേക്കെത്തിച്ച് മാലിന്യമുക്ത കേരളത്തിനായി നാടൊന്നാകെ ഒരുമിച്ചു പ്രവർത്തിക്കേണ്ടതിന്റെ അനിവാര്യതയെ കുറിച്ചുള്ള ബോധവൽക്കരണം ക്ലാസിൻ്റെ ഭാഗമായി നടന്നു.

ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്വപ്ന സത്യൻ അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അമ്പിളി സോമൻ ഉദ്ഘാടനം നിർവഹിച്ചു. ഹരിത കേരള മിഷൻ കോ ഓർഡിനേറ്റർ മഞ്ജു വിശ്വനാഥ് സ്വാഗതം പറഞ്ഞു. ആശ വർക്കർമാർ, അംഗൻവാടി ടീച്ചേർസ്, കുടുംബശ്രീ മെംബേർസ്, വ്യാപാരി വ്യവസായ സംഘടനകൾ, അന്യസംസ്ഥാന തൊഴിലാളികളുടെ സ്പോൺസേർസ് എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു ക്ലാസ്. കൊടകര ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി ബിന്ദു, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ലിതിൻ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. നിറവ് ഡയറക്ടർ ബാബു പറമ്പത്തു മാലിന്യ മുക്ത ക്ലാസ്സ്‌ നയിച്ചു.

date