Skip to main content

ലേണിങ് സ്പോർട്ട് അസിസ്റ്റന്റ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ സമയബന്ധിത ഗവേഷണ പദ്ധതിയായ "മഴവില്ല് 2.0 സയൻറിഫിക് സോഷ്യൽ റെസ്പോൺസിബിലിറ്റി പ്രോജക്ട് ഓഫ് കെഎസ് സി എസ് ടി ഇ - കെഎഫ്ആർഐ " ൽ ഒരു ലേണിംഗ് സ്പോർട്ട് അസിസ്റ്റന്റ് താൽക്കാലിക നിയമനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വെബ്സൈറ്റിലെ നിശ്ചിത അപേക്ഷ ഫോമിനോടൊപ്പം ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം ഓഗസ്റ്റ് 16ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. അപേക്ഷകർ ഇമെയിലിലെ സബ്ജക്ട് ഭാഗത്ത് പ്രോജക്ട് നമ്പറും പോസ്റ്റിന്റെ പേരും രേഖപ്പെടുത്തണം.

ഫിസിക്സ് /കെമിസ്ട്രി / ബയോളജി/ ഹിസ്റ്ററി വിഷയങ്ങളിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമോ എം എഡ് യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം.കാലാവധി 21.6.2024. പ്രതിമാസം 19000 രൂപയാണ് ഫെലോഷിപ്പ് . അപേക്ഷകർ 2023 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് അഞ്ചും മറ്റു പിന്നോക്ക വിഭാഗക്കാർക്ക് മൂന്നുവർഷവും നിയമാനുസൃതമായ വയസ്സ് ഇളവ് ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് - www.kfri.res.in ഫോൺ - 0487 - 2690100

date