Skip to main content

ദേശീയ സമ്പാദ്യ പദ്ധതി അറിയിപ്പ്

ലഘു സമ്പാദ്യ പദ്ധതിയായ പോസ്റ്റ് ഓഫീസ് ആർ ഡി അംഗീകൃത ഏജന്റുമാർ മുഖേനയോ നിക്ഷേപകർക്ക് നേരിട്ടോ പോസ്റ്റോഫീസ് നിക്ഷേപം നടത്താവുന്നതാണ്. ഏജന്റിന്റെ കൈവശം തുക ഏൽപ്പിക്കുമ്പോൾ തുക നൽകിയ ഉടൻ തന്നെ ഇൻവെസ്റ്റേഴ്സ് കാർഡിൽ ഏജന്റിന്റെ കൈയ്യൊപ്പ് വാങ്ങേണ്ടതാണ്. നിക്ഷേപകൻ നൽകിയ തുക പോസ്റ്റോഫീസിൽ ഒടുക്കിയതിനുള്ള ആധികാരികമായ രേഖ പോസ്റ്റ് മാസ്റ്റർ ഒപ്പിട്ട് സീൽ വച്ച് നൽകുന്ന പാസ്സ്ബുക്ക് മാത്രമാണ്. ആയതിനാൽ എല്ലാ മാസവും തുക നൽകുന്നതിന് മുൻപ് പാസ്സ്ബുക്കിൽ രേഖപ്പെടുത്തലുകൾ വരുത്തുന്നുണ്ടെന്ന് നിക്ഷേപകർ പരിശോധിച്ച് ബോധ്യപ്പെടേണ്ടതാണ്.

date