Skip to main content

കൈത്തറി വസ്ത്രങ്ങൾക്ക് 20 ശതമാനം റിബേറ്റ്

കേരള സംസ്ഥാന കൈത്തറി വികസന കോർപ്പറേഷന്റെ തൃശൂർ പഴയ നടക്കാവ് ഹാൻവീവ് ഷോറൂമിൽ ആഗസ്റ്റ് 7 മുതൽ 28 വരെ കൈത്തറി തുണിത്തരങ്ങൾക്ക് 20 ശതമാനം റിബേറ്റ് ലഭിക്കും. ഓണം പ്രമാണിച്ച് സർക്കാർ, അർദ്ധസർക്കാർ, ബാങ്ക് സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തുണിത്തരങ്ങൾ തവണ വ്യവസ്ഥയിൽ വാങ്ങാവുന്നതാണ്. ഓരോ ആയിരം രൂപയുടെ പർച്ചേഴ്സിനും ഒരു കൂപ്പൺ ലഭിക്കും. ഫോൺ: 2420699, 9446266614.

date