Skip to main content

24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു

ജില്ലയിൽ ഓണാഘോഷ വേളകളിൽ അബ്കാരി കുറ്റകൃത്യങ്ങൾ വർദ്ധിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് എക്സൈസ് വകുപ്പ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. അയ്യന്തോളിലുള്ള ഡെപ്യൂട്ടി എക്സൈസ് കമ്മിഷണറുടെ കാര്യാലയത്തിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ കൺട്രോൾ റൂം പ്രവർത്തിക്കുക. താലൂക്ക് തലത്തിൽ എല്ലാ എക്സൈസ് സർക്കിൾ ഓഫീസുകളിലും കൺട്രോൾ റൂമുകളും തുറന്നതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ് ഷാനവാസ് അറിയിച്ചു.

സ്പിരിറ്റ്, മദ്യം, മയക്കുമരുന്ന് എന്നിവയുടെ കള്ളക്കടത്ത്, വ്യാജമദ്യത്തിന്റെ നിർമ്മാണവും വിതരണവും എന്നിവ തടയാനാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.

ജില്ലയിലെ അബ്കാരി കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ നേരിട്ടും പ്രത്യേകം രൂപീകരിച്ച് ഇന്റലിജൻസ് ഉദ്യോഗസ്ഥൻമാർ വഴിയും കൺട്രോൾ റൂമിൽ ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യുന്നതിന് രണ്ട് സട്രൈക്കിങ്ങ് ഫോഴ്സുകളും ഹൈവേ പട്രോളിംഗ് ടീമുകളെയും സജ്ജമാക്കിയിട്ടുണ്ട്.

അനധികൃത മാർഗ്ഗങ്ങളിലൂടെ ലഭിക്കുന്ന മദ്യം അപകടകരമാണെന്നും കാഴ്ചശക്തി നശിപ്പിക്കുന്നത് മുതൽ മരണം വരെ സംഭവിച്ചേക്കാവുന്ന അപകടങ്ങൾക്കിടവരുത്തുമെന്നും ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ അറിയിച്ചു.

അനധികൃതമായ സ്പിരിറ്റ് സംസ്ഥാനത്തേക്ക് കടത്തുന്നതായോ കൈകാര്യം ചെയ്യുന്നതായോ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കുന്നവർക്ക് സർക്കാർ പ്രതിഫലം നൽകുന്നതാണെന്നും അത്തരം കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും കുറ്റകൃത്യങ്ങൾ തടയുന്നതിന് ജനങ്ങളുടെ ഭാഗത്ത് നിന്നും സഹകരണം ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചു.

പൊതു ജനങ്ങൾക്ക് അബ്കാരി കുറ്റകൃത്യം സംബന്ധിച്ച ഏത് പരാതിയും താഴെ പറയുന്ന നമ്പറുകളിൽ അറിയിക്കാം.

സ്റ്റേറ്റ് കൺട്രോൾ റൂം- 0471 2332073.

ജില്ലാ കൺട്രോൾ റൂം- 0487 2361237,

9447178060/9496002868

ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ , തൃശ്ശൂർ - 9447178060.

അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ, തൃശ്ശൂർ - 9496002868

എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഓഫീസ് 9400069582,

തൃശ്ശൂർ സർക്കിൾ ഓഫീസ് - 0487 2327020,9400069583

ഇരിങ്ങാലക്കുട സർക്കിൾ ഓഫീസ് 0480 2832800 , 9400069589.

വടക്കാഞ്ചേരി സർക്കിൾ ഓഫീസ് 04884-232407, 9400069585

വാടാനപ്പിള്ളി സർക്കിൾ ഓഫീസ് -0487 2290005 / 9400069587,

കൊടുങ്ങല്ലൂർ സർക്കിൾ ഓഫീസ് - 0480 28093390 / 9400069591.

തൃശൂർ ഡിവിഷനിലെ എക്സൈസ് റേഞ്ച് ഓഫീസുകളുടെയും എക്സൈസ് ഇൻസ്പെക്ടറുമാരുടെയും ഫോൺ നമ്പർ

തൃശൂർ എക്സൈസ് റേഞ്ച് ഓഫീസ് - 0487 2389455,9400069603

ചേർപ്പ് എക്സൈസ് റേഞ്ച് ഓഫീസ് - 0487 2348806, 9400069593

അന്തിക്കാട് എക്സൈസ് റേഞ്ച് ഓഫീസ് - 0487 2631900, 9400069592

കോലഴി എക്സൈസ് റേഞ്ച് ഓഫീസ് - 0487 2204884 , 9400069598

ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസ് - 0480 2822831 , 9400069596

ചാലക്കുടി എക്സൈസ് റേഞ്ച് ഓഫീസ് - 0480 2705522, 9400069594

മാള എക്സൈസ് റേഞ്ച് ഓഫീസ് - 0480 2895770, 9400069601

വടക്കാഞ്ചേരി എക്സൈസ് റേഞ്ച് ഓഫീസ് - 0488 4231051 9400069605

കുന്നംകുളം എക്സൈസ് റേഞ്ച് ഓഫീസ് - 0488 5223652,9400069599

പഴയന്നൂർ എക്സൈസ് റേഞ്ച് ഓഫീസ് - 0488 4226087 , 9400069602

വാടാനപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസ് - 0487 2402990, 9400069604

ചാവക്കാട് എക്സൈസ് റേഞ്ച് ഓഫീസ് - 0487 2554299, 9400069595

കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് ഓഫീസ് - 0480 2804630, 9400069597

date