Skip to main content
പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നന്തിക്കര ജനകീയ ഹോട്ടലിൽ 5 ദിവസം നീണ്ടു നിൽക്കുന്ന ഔഷധ കഞ്ഞി വിതരണം

സൗജന്യ കർക്കിടക കഞ്ഞി വിതരണം ആരംഭിച്ചു

പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നന്തിക്കര ജനകീയ ഹോട്ടലിൽ 5 ദിവസം നീണ്ടു നിൽക്കുന്ന ഔഷധ കഞ്ഞി വിതരണം ആരംഭിച്ചു. പഞ്ചായത്തിന്റെ ആയുർവേദ ഡിസ്‌പെൻസറിയുമായി സഹകരിച്ചാണ് പരിപാടി നടപ്പാക്കുന്നത്.

ഔഷധ കഞ്ഞി വിതരണം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ. കെ. അനൂപ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ എം. കെ. ഷൈലജ ടീച്ചർഅധ്യക്ഷയായി. കാർത്തിക ജയൻ,എൻ. എം. പുഷ്‌പാകരൻ, ബീന സുരേന്ദ്രൻ, കെ. സി. പ്രദീപ്, ജി. സബിത, ഡോ. ഹെൻറി പ്രസാദ് എന്നിവർ സംസാരിച്ചു.

date