Skip to main content
വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹരിതകര്‍മ്മസേനക്ക് ട്രോളികൾ വിതരണം ചെയ്തു

പുത്തന്‍ ട്രോളികളുമായി വെള്ളാങ്ങല്ലൂർ ഹരിതകര്‍മ്മസേന

വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹരിതകര്‍മ്മസേനക്ക് ട്രോളികൾ വിതരണം ചെയ്തു. വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ് പുതിയ ട്രോളികൾ ഹരിതകർമ്മ സേനാംഗങ്ങൾക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.

വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസ്ന റിജാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ 21 വാർഡുകളിലെയും ഹരിത കർമ്മസേന പ്രവർത്തകർക്കാണ് പുതിയ ട്രോളികൾ വിതരണം ചെയ്തത്. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, ഹരിതകർമ്മ സേന ആർ പി, വാർഡ് മെമ്പർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date