Skip to main content

വർക്ക് എക്സ്പീരിയൻസ് ടീച്ചർ ഒഴിവ്

ചാലക്കുടി ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 2023-24 അദ്ധ്യയന വർഷത്തിൽ വർക്ക് എക്സ്പീരിയൻസ് ടീച്ചർ ഒഴിവിലേക്ക് താൽക്കാലിക കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസിയും തസ്തികയിൽ പി എസ് സി നിഷ്കർഷിക്കുന്ന യോഗ്യതയും കെ ടെക്ട് യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ, ബയോഡാറ്റ, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ആഗസ്റ്റ് പത്തിന് രാവിലെ 10.30 ന് ചാലക്കുടി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസിൽ ഹാജരാകേണ്ടതാണ്. ഫോൺ: 0480 2960400, 0480 2706100.

date