Skip to main content

ജാഗ്രത സമിതി പരിശീലനം

ജില്ലാ പഞ്ചായത്ത്, വനിതാ ശിശു വികസന ആഫീസ് ,കോയിപ്രം ബ്ലോക്ക് പഞ്ചായത്ത്, കോയിപ്രം ഐ സിഡിഎസ് എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ ജാഗ്രത പരിശീലനം,പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിര സമിതി ചെയര്‍മാന്‍ ജിജി മാത്യു ഉദ്ഘാടനം ചെയ്തു. കോയിപ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സുജാത അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ യു.അബ്ദുള്‍ബാരി പദ്ധതി വിശദീകരണം നടത്തി.ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി അംഗം  രമാദേവി, ജില്ലാ ട്രാന്‍ഡ് ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങളും ട്രാന്‍സ് ജെന്‍ഡര്‍ ആക്റ്റിവിസ്റ്റുകളുമായ നക്ഷത്ര.വി.കുറുപ്പ്, നിരുപമ നിരഞ്ജന്‍ എന്നിവര്‍ ബോധവത്കരണ ക്ലാസുകള്‍ നയിച്ചു. ജില്ലാ ജാഗ്രത സമിതി ചെയര്‍പേഴ്‌സണ്‍ സാറാ തോമസ്,സിഡിപിഓ  ടി. ആര്‍ ലത കുമാരി ടി എഴുമറ്റൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജി. പി.എബ്രഹാം, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എസ്.ബിനോയ്  പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത് കുമാര്‍,കോയിപ്രം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെനി രാജു പുറമറ്റം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി,എഴുമറ്റൂര്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ്  കമ്മറ്റി ചെയര്‍മാന്‍ സാജന്‍ മാത്യു എന്നിവര്‍ പങ്കെടുത്തു.

date